കുവൈറ്റിൽ 1,635 പേർക്ക് കോവിഡ്; അഞ്ച് മരണം
Tuesday, April 13, 2021 10:43 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,635 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതതോടെ ആകെ രോഗബാധിതരുടെ എണ്ണം 248,729 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.99 ശതമാനമായി കുറഞ്ഞു.

വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന അഞ്ചുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,412 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമാണ് . 1,316 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 232,556 കോവിഡ് മുക്തരായി. 14,761 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 228 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ