ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, April 14, 2021 3:58 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ജ​ല, വൈ​ദ്യു​ത, സാ​മൂ​ഹി​ക കാ​ര്യ, സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രി ഡോ. ​മ​ഷാ​ൻ മു​ഹ​മ്മ​ദ് മ​ഷാ​ൻ അ​ൽ-​ഒ​തൈ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ , വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ. ജ​ല മാ​നേ​ജു​മെ​ന്‍റ്, പു​ന​രു​പ​യോ​ഗ എ​ന​ർ​ജി, പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ