ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം മാ​റ്റി​വ​ച്ചു
Thursday, April 15, 2021 11:59 PM IST
കു​വൈ​റ്റ് സി​റ്റി : ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സ​ൽ അ​ൽ ഹു​മൂ​ദ് അ​ൽ സ​ബ​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് മാ​റ്റി​വ​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യി ദേ​ശീ​യ അ​സം​ബ്ലി​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 34 അം​ഗ​ങ്ങ​ൾ പ്ര​മേ​യം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചും 14 പേ​ർ എ​തി​ർ​ത്തൂം വോ​ട്ട് ചെ​യ്തു.

പ​തി​നൊ​ന്ന് എം​പി​മാ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു നി​ന്നു. കോ​വി​ഡ് പാ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി​മാ​ർ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​ഹ​മ്മ​ദ് ആ​ൽ അ​സാ​മി​യും സ​ഉൗ​ദ് ബു ​സ​ലൈ​ബു​മാ​ണ് സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ർ​ച്ച് 30 ന് ​ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ര​വ​ധി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് പ്ര​തി​പ​ക്ഷം എം​പി​മാ​ർ പ്ര​തി​ഷേ​ധം തീ​ർ​ക്കു​ന്ന​ത് . സ​ർ​ക്കാ​രും പാ​ർ​ല​മെ​ൻ​റു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ടി​നെ തു​ട​ർ​ന്ന് കു​വൈ​റ്റ് മ​ന്ത്രി​സ​ഭ നേ​ര​ത്തെ രാ​ജി​വ​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ