ശക്തമായ പൊടിക്കാറ്റിനു സാധ്യത; മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം
Sunday, June 13, 2021 11:14 AM IST
കുവൈത്ത് സിറ്റി : രാജ്യത്തെ ശക്തമായ പൊടിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ റോഡിലും, കടലിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലും സിവില്‍ ഡിഫന്‍സ് നമ്പരായ 1804000 ബന്ധപ്പെടണം.

കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും കടലില്‍ പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ