കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് അയച്ച ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളടങ്ങിയ ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി
Monday, June 21, 2021 10:26 PM IST
കു​വൈ​റ്റ്: കു​വൈ​റ്റ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നാ​ടി​നോ​ടു​ള്ള ക​രു​ത​ലാ​യി ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​ഷി​പ്പ്മെ​ന്‍റ് കൊ​ച്ചി​യി​ലെ​ത്തി. നോ​ർ​ക്ക-​കെ​യ​ർ ഫോ​ർ കേ​ര​ള കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് ക​ണ്ടെ​യ്ന​റി​ലാ​യി അ​യ​ച്ച ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി കേ​ര​ളാ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി വെ​യ​ർ​ഹൗ​സി​ൽ എ​ത്തി​ച്ചു. മൂ​ന്നൂ​റ്റി നാ​ൽ​പ്പ​ത്തി​യെ​ട്ട് സി​ലി​ണ്ട​റു​ക​ൾ, ഇ​രു​നൂ​റ്റി​യ​ന്പ​ത് റ​ഗു​ലേ​റ്റ​റു​ക​ൾ, നൂ​റ് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്ട​റേ​റ്റ​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് ഈ ​ഷി​പ്പ്മെ​ന്‍റ്. ഒ​രു കോ​ടി ഇ​രു​പ​ത് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഇ​വ​യ്ക്കു പു​റ​മേ ആ​റ​ര ല​ക്ഷം രൂ​പ വി​ല​യ്ക്കു​ള്ള 871 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച കേ​ര​ളാ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

നോ​ർ​ക്ക-​കെ​യ​ർ ഫോ​ർ കേ​ര​ളാ കൂ​ട്ടാ​യ്മ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം കു​വൈ​റ്റി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ കേ​ര​ള ജ​ന​ത​യ്ക്ക് ന​ൽ​കി​യ നി​ർ​ലോ​ഭ​മാ​യ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ര​യേ​റെ ഓ​ക്സി​ജ​ൻ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ