ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി ഇ​ന്ദു​ലേ​ഖ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു
Monday, June 21, 2021 10:52 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ ഇ​ന്‍റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ മം​ഗ​ഫി​ന്‍റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ഇ​ന്ദു ലേ​ഖ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ പ്രി​ൻ​സി​പ്പാ​ൽ സോ​ഫി ജോ​ണ്‍ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. 200ൽ ​വി​ദ്യാ​ല​യം ആ​രം​ഭി​ച്ച നാ​ൾ മു​ത​ൽ ഇ​ന്ത്യ ഇ​ന്‍റ​ർ നാ​ഷ​ന​ൽ സ്കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യും 2013 മു​ത​ൽ വൈ​സ് പ്രി​ൻ​സി​പ്പാ​ൽ ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ് ഇ​വ​ർ. സ​സ്യ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡി​ലും ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് ഇ​ന്ദു ലേ​ഖ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ