ഖ​ത്ത​റി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​മൊ​രു​ക്കി മ​നു ര​ഹ​നീ​ഷും സം​ഘ​വും
Monday, July 19, 2021 6:07 PM IST
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശം ഏ​റ്റ​വു​വാ​ങ്ങി ഖ​ത്ത​റി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​മൊ​രു​ക്കി മ​നു ര​ഹ​നീ​ഷും സം​ഘ​വും. മ​ല​യാ​ളി​യും ഖ​ത്ത​റി​ലെ ബീ ​ഗ്ലോ​ബ​ല്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മ​നു​വി​ന്‍റെ ആ​ശ​യ​മാ​ണ് കു​ട്ടി​ക​ള്‍​ക്കാ​യി ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ഒ​രു​ക്കു​ക എ​ന്ന​ത്. അ​ടു​ത്ത ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​തി​ഥേ​യ​രെ​ന്ന പ്ര​ത്യേ​ക​ത​യും ഖ​ത്ത​റി​നു​ണ്ട്.

ഇ​ത്ത​ര​മൊ​രു പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ ഗു​ണം ഏ​റ്റ​വു​മ​ധി​കം ല​ഭി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ര്‍​ക്കും പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ള്‍​ക്കാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച ക്യാ​മ്പ് ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മോ​ഹ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു ര​ഹ​നീ​ഷ്, ബീ ​ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജി​മ്മി ജോ​സ​ഫ്, ജോ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.