കേളി യാത്രയയപ്പ് നൽകി
Friday, July 23, 2021 6:27 PM IST
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂണിറ്റിന്‍റെ നേത്വത്വത്തിൽ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. അൽ അറൈഷ് പ്ലെ ഗ്രൗണ്ട് കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ചവറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ഷിബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതം ആശംസിച്ചു. കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ ജോയിന്‍റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈൻ മണക്കാട് ,രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രൻ, മുൻ ഏരിയ കമ്മിറ്റി അംഗം തോമസ് ജോയി, യൂണിറ്റ് ട്രഷറർ ബി. അനൂബ് , ഡി. രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ഷിബു തോമസ് സുരേഷ് ബാബുവിന് കൈമാറി. സുരേഷ് ബാബു യാത്രയയപ്പിന് നന്ദി പറഞ്ഞു.