കു​വൈ​റ്റി​ൽ 836 പേ​ർ​ക്ക് കോ​വി​ഡ്; 5 മ​ര​ണം
Monday, July 26, 2021 9:08 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 836 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 392,617 ആ​യി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2284 ആ​യി. 6.99 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ കോ​വി​ഡ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്.

രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 95.12 ശ​ത​മാ​ന​മാ​ണ്. 1112 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 376,098 രോ​ഗ​മു​ക്ത​രാ​യി. 14,235 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 310 പേ​രും കോ​വി​ഡ് വാ​ർ​ഡി​ൽ 1097 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ