ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Thursday, July 29, 2021 10:45 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ൻ​വ​ർ സാ​ദ​ത്തു അ​ൻ​സി​ന്‍റെ ആ​ക​സ്മി​ക​മാ​യ വേ​ർ​പാ​ടി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മാ​ധ്യ​മ രം​ഗ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന നി​ല​യി​ൽ ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ൻ​വ​ർ കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ഒ​രു നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ണ്‍​ട്രി ഹെ​ഡും, ഗ്ലോ​ബ​ൽ വ​ക്താ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​നു​സ്മ​രി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ, കോ​ർ​ഡേി​ന​റ്റ​ർ അ​നി​ൽ മൂ​ടാ​ടി എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ​യും, ബ​ന്ധു​ക്ക​ളു​ടേ​യും, സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദു:​ഖ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ​ങ്കു​ചേ​രു​ന്ന​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ