ഓ​സോ​ൺ ദി​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
Friday, September 17, 2021 10:08 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ,കോ​വി​ഡിന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​സോ​ൺ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​

പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ് ( ലീ​ഡ് ക്യു ​എ​ച്ച് എ​സ് ഇ ​ഓ​ഡി​റ്റ​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്, ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി​യും കു​വൈ​റ്റ് സ്പെ​ഷ​ൽ ഒ​ളിന്പി​ക്സ് നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ റി​ഹാ​ബ് എം ​ബോ​റി​സ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഫാ​ത്തി​മ അ​ൽ ഷാ​ത്തി (യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ക​മ്മ്യൂ​ണി​റ്റി ഫോ​ർ കെ​മി​ക്ക​ൽ ടെ​ക്നി​ക്ക​ൽ ഓ​പ്ഷ​ൻ​സ് ക​മ്മി​റ്റി അം​ഗം), പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ ഡോ. ​ക​ർ​ണൂ​ർ ഡൗ​ല​ത്ത് ( നാ​പെ​സ്കോ അ​സിസ്റ്റന്‍റ് മാ​നേ​ജ​ർ), എ​ൻജിനിയ​ർ അ​ശോ​ക് ഗ​ർ​ള​പ​ടി (ഡ​യ​റ​ക്ട​ർ & അം​ബാ​സ​ഡ​ർ , ബോ​ർ​ഡ് ഓ​ഫ് സ​ർ​ട്ടി​ഫൈ​യ്ഡ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് അ​മേ​രി​ക്ക), എ​ൻജിനി​യ​ർ സു​നി​ൽ സ​ദാ​ന​ന്ദ​ൻ, (അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് - കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് ആൻഡ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), ജീ​തു പ​ട്ടേ​ൽ (അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് ഫെ​ല്ലോ- അ​രി​സോ​ണ - യുഎ​സ്എ ) ​എ​ന്നി​വ​ർ "ജീ​വി​ത​ത്തി​നാ​യി ഓ​സോ​ൺ " അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള വി​ഷ​യാ​വ​ത​ര​ണ​വും ഓ​സോ​ൺ പാ​ളി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി.​ ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ഫ്രാ​ങ്ക് എ​ന്നി​വ​രെ കൂ​ടാ​തെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റു​ൽ ഹ​സ്റ്റ​ൻ, ശ്രീ​ബി​ൻ, വാ​സു മ​മ്പാ​ട്, അ​നി​ൽ, ഗ​ഫൂ​ർ പി​ലാ​ത്ത​റ എ​ന്നി​വ​രും ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.


www.we.tl/t-tuVGhqzGew

റിപ്പോർട്ട്: സലിം കോട്ടയിൽ