ക​ളി​വി​ള​ക്ക് സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 19, 2021 8:49 PM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ക​ളി​വി​ള​ക്ക് എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ന്നു. അ​ബു​ദാ​ബി റെ​ഡ് എ​ക്സ് മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ലാ​ണ് പ്ര​കാ​ശ​ന​ക​ർ​മ്മം ന​ട​ന്ന​ത്.

പ്ര​മു​ഖ ന​ർ​ത്ത​കി​യും നൃ​ത്ത അ​ധ്യാ​പി​ക​യു​മാ​യ പ്രി​യ മ​നോ​ജാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ മ​നോ​ഹ​ര വ​രി​ക​ൾ ര​ചി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്തി​ന്‍റെ വേ​ന​ല​റു​തി​ക​ൾ ക​ട​ന്നു ച​മ​യ​ങ്ങ​ൾ അ​ണി​യാ​ൻ മോ​ഹി​ക്കു​ന്നൊ​രു ക​ല​യു​ടെ വ​സ​ന്ത​കാ​ലം ആ​ഗ്ര​ഹി​ക്കു​ന്ന ക​ലാ​കാ​ര·ാ​രു​ടെ പ്രാ​ർ​ഥ​ന​യാ​ണ് ക​ളി​വി​ള​ക്ക് എ​ന്ന സം​ഗീ​ത ആ​ൽ​ബം.

അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് യോ​ഗേ​ഷ് പ്ര​ഭു, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് വി.​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ സി. ​ഇ​ടി​ക്കു​ള, സ​മീ​ർ ക​ല്ല​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ഞ്ജ​ലി ക​ല​ങ്ങാ​ട്ട് അ​വ​താ​രി​ക​യാ​യി​രു​ന്നു. ഉ​ഡു​പ്പി എ​സ് ശ്രീ​നാ​ഥ് ആ​ണ് സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദീ​പ് പു​തു​ശേ​രി എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ളി​വി​ള​ക്ക് സം​ഗീ​ത പ്രേ​മി​ക​ളി​ലേ​ക്കു എ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള