’സ​ഫാ​ത്’ ഇ ​മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 26, 2021 9:11 PM IST
കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ എ​ക്സ്പ്ലോ​ർ അ​റേ​ബ്യ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ’സ​ഫാ​ത്’ എ​ന്ന പേ​രി​ൽ ഇ ​മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി. ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​റ്റ് സി​റ്റി​യു​ടെ​യും പ​രി​സ​ര​ങ്ങ​ളു​ടെ​യും ച​രി​ത്ര​ങ്ങ​ൾ, മ്യൂ​സി​യ​ങ്ങ​ൾ, പാ​ല​സു​ക​ൾ, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​മാ​ണ് മാ​ഗ​സി​ന്‍റെ ഉ​ള്ള​ട​ക്കം. ഓ​രോ ഗ​ൾ​ഫ് രാ​ജ്യ​ത്തി​ന്‍റെ​യും ച​രി​ത്ര​വും പൈ​തൃ​ക​വും ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ മാ​ഗ​സി​നു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന ആ​ശ​യ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ഐ​സി​എ​ഫ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, മു1​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി, റാ​ശി​ദ് ചെ​റു​ശോ​ല, ജ​അ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ