ഫ​ഹാ​ഹീ​ലി​ൽ കണ്ടെത്തിയ മൃതദേഹം കോ​ട്ട​യം സ്വ​ദേ​ശിയുടേതെന്ന് തിരിച്ചറിഞ്ഞു
Monday, October 25, 2021 8:25 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ​യാ​ണ് (47) മ​ര​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സ​ത്തി​ന് പ​ഴ​ക്ക​മു​ണ്ട്. അ​ൻ​സാ​റി​നെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ഹാ​ഹീ​ലി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം മു​ഹ​മ്മ​ദ് അ​ൻ​സാ​റി​ന്േ‍​റ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

വെ​ല്ലൂ​ർ മാ​ളി​ക്ക​ൽ ന​സി​യ മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ​യും ഭീ​മ ബീ​വി​യു​ടെ​യും മ​ക​നാ​ണ് അ​ൻ​സാ​ർ, കു​വൈ​റ്റി​ൽ ഫ​ഹാ​ഹീ​ലി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കു​വൈ​റ്റി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ