ഷാ​ർ​ജ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ യാ​ത്ര, ഹാ​ജ​ർ നി​ല അ​റി​യാ​ൻ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ
Monday, October 25, 2021 11:37 PM IST
ദു​ബാ​യ്: ഷാ​ർ​ജ​യി​ൽ ഇ​നി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​പ്പോ​ൾ ത​ന്നെ അ​റി​യാ​ൻ ക​ഴി​യും. കു​ട്ടി​ക​ളു​ടെ സ്കൂ​ൾ യാ​ത്ര​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​പ്പ​പ്പോ​ൾ അ​റി​യാ​നു​ള്ള സൗ​ക​ര്യ​വു​മാ​യാ​ണ് എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് എ​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് സ​ർ​വീ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നാ​ണ് ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത്. ആ​റാ​യി​ര​ത്തി​ലേ​റെ സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ഗു​ണം​ചെ​യ്യു​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​നെ​ന്ന് എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ക്ടിം​ഗ് സി​ഇ​ഒ ഫ​ര്യ​ൽ ത​വ​ക്കു​ൽ അ​റി​യി​ച്ചു.

വീ​ട്ടി​ൽ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്പോ​ഴും സ്കൂ​ളി​ൽ​നി​ന്ന് തി​രി​ച്ച് വീ​ട്ടി​ലേ​ക്കു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഞ്ചാ​രം മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ട്രാ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​പ​ഥം, ദി​വ​സേ​ന​യു​ള്ള ട്രി​പ്പു​ക​ൾ, ക്ലാ​സി​ൽ ഹാ​ജ​രാ​കാ​ത്ത കു​ട്ടി​ക​ൾ, മ​റ്റു ബ​സു​ക​ളി​ലേ​ക്ക് മാ​റി​യ കു​ട്ടി​ക​ൾ, അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ മു​ത​ലാ​യ​വ​യും ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള