മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം പു​ര​സ്കാ​രം ര​വി​വ​ർ​മ ത​ന്പു​രാ​ന്
Thursday, November 25, 2021 11:02 PM IST
മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി​യു​ടെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം ര​വി​വ​ർ​മ ത​ന്പു​രാ​ന്‍റെ ​"മാ​ര​ക മ​ക​ൾ​' ​എ​ന്ന കൃ​തി​ക്ക് ല​ഭി​ച്ചു.

പ്ര​ഫ. എ. ​ടി. ളാ​ത്ത​റ, സി​നി​മ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജി ജോ​ർ​ജ്, ബി​ജു ജേ​ക്ക​ബ് കൈ​താ​രം, എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ പേ​രി​ലു​ള്ള ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ടു​ത്ത​മാ​സം വെ​ണ്ണി​കു​ള​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

ര​വി​വ​ർ​മ ത​ന്പു​രാ​ൻ നോ​വ​ലി​സ്റ്റും, ക​ഥാ​കൃ​ത്തും കോ​ള​മി​സ്റ്റു​മാ​ണ്. ഭ​യ​ങ്ക​രാ​മു​ടി, ശ​യ്യാ​നു​ക​ന്പ , പൂ​ജ്യം, ഓ​ർ​മ നി​രോ​ധ​നം, മു​ടി​പ്പേ​ച്ച്, എ​ന്നീ നോ​വ​ലു​ക​ളും, ഏ​ഴു ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 15 പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വെ​ണ്മ​ണി സ്വ​ദേ​ശി​യാ​ണ്.

ബി​ജു ജേ​ക്ക​ബ്