കേളി പ്രതിഷേധിച്ചു
Tuesday, January 11, 2022 2:47 PM IST
റിയാദ് : ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തിൽ കേളി കലാ സാംസ്‌കാരിക വേദി ശക്തമായി പ്രതിഷേധിച്ചു.

ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ അടുത്തകാലത്തായി നടത്തുന്ന കൊലപാതക പരമ്പരകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ധീരജിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരേയും അതിനു ഗൂഡലോചന നടത്തിയ മുഴുവനാളുകളെയും നിയമത്തിന്‍റെ മുന്നിൽ എത്തിക്കണമെന്നും കേരളത്തിലെ സമാധാന ജീവിതം തകർക്കാനുള്ള ശ്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കൊലചെയ്യപ്പെട്ട ധീരജിന്‌ അന്തിമാഭിവാദ്യം അർപ്പിക്കുന്നതായും കേളിയുടെ പ്രസ്താവനയിൽ പറഞ്ഞു.