കുവൈറ്റിൽ പ്രതിദിന കോവിഡ് കേസുകളില്‍ റിക്കാർഡ് വര്‍ധന; ഒരു മരണം
Wednesday, January 12, 2022 12:12 PM IST
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന കോവിഡ് കേസുകളില്‍ റിക്കാർഡ് വര്‍ധന. 4397 പുതിയ കേസുകളാണ് ചൊവ്വാഴ്ച മാത്രം രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,41,999 ആയി ഉയർന്നു.

626 പേരാണ് രോഗ വിമുക്തിനേടിയത്. ഇതോടെ രോഗമുക്തിനേയിവരുടെ എണ്ണം 4,14,867 ആയി വർധിച്ചതായി ആരോഗ്യ വകുപ്പ് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. 93.9 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2473 ആയി.

37540 സ്വാബ് ടെസ്റ്റുകളാണ് ചൊവ്വാഴ്ച നടത്തിയത് . തീവ്രപരിചരണ വിഭാഗത്തിൽ 15 പേരും 162 രോഗികള്‍ കോവിഡ് വാര്‍ഡിലും ചികത്സയിലാണ്. 11.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ഡോ. അൽ സനദ് പറഞ്ഞു.

സലിം കോട്ടയിൽ