കുവൈറ്റിൽ 4809 പേര്‍ക്ക് കോവിഡ്, ഒരു മരണം
Saturday, January 22, 2022 7:18 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് രോഗികളുടെ വർധനവ് തുടരുന്നു. വെള്ളിയാഴ്ച മാത്രം 4809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 44,158 ആക്റ്റീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 14.6 ശതമാനമാണ് .ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2483 ആയി. 4299 പേരാണ് രോഗ മുക്തി നേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ 48 പേരും കോവിഡ് വാര്‍ഡില്‍ 333 രോഗികളുമാണ് ചിക്തസയിലുള്ളത്. 45339 പേർക്കാണ് സ്വാബ്‌ ടെസ്റ്റ് നടത്തിയത്.

സലിം കോട്ടയിൽ