യാത്രയയപ്പു നൽകി
Monday, January 24, 2022 12:17 PM IST
ജിദ്ദ : പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പി.വി ഹസൻ സിദ്ദിഖ് എന്ന ബാബു ന ഹ്ദിക്ക് പുളിക്കൽ പഞ്ചായത്ത് കെഎംസിസി യാത്രയയപ്പു നൽകി.

ശറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മജീദ് കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മുണ്ടക്കുളം , കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ , നൗഷാദ് എംകെകെഎൻഎ ലത്തീഫ് , ഹസൻ ഓമാനൂർ ,സുബൈർ മായക്കര , ബഷീർ ആലുങ്ങൽ , റഹ്മത്തലി തുറക്കൽ ,കുഞ്ഞുമുഹമ്മദ് ഒളവട്ടൂർ ,ഫിറോസ് പരതക്കാട് , വഹാബ് കൊട്ടപ്പുറം എന്നിവർ ആശംസകൾ നേർന്നു.

പഞ്ചായത്ത് ഭാരവാഹികൾ മൊമെന്‍റോ നൽകി ആദരിച്ചു. ചോലയിൽ മുഹമ്മദ് കുട്ടി, റാഷിദ് കെ.പി ,കോയ കുട്ടി കോളായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ജനറൽ സെക്രട്ടറി അസ്ക്കർ വി.കെ സ്വാഗതവും സെക്രട്ടറി അസ്ക്കർ മംഗലശേരി നന്ദിയും പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ