"ചില്ലറ കടങ്ങൾ വീട്ടാനുണ്ട്' പ്രകാശനം ചെയ്തു
Monday, January 24, 2022 3:00 PM IST
ഫുജൈറ: ദിബയിലെ സാമൂഹ്യ പ്രവർത്തകനും കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗവുമായ അൻവർ ഷാ യുവധാരയുടെ "ചില്ലറ കടങ്ങൾ വീട്ടാനുണ്ട്' എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഫുജൈറ കൈരളി ഓഫീസിൽ നടന്ന ചടങ്ങിൽ ലോക കേരളാ സഭാംഗവും കൈരളി കൾച്ചറൽ അസോസിയേഷൻ രക്ഷാധികാരിയുമായ സൈമൺ സാമുവൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി പ്രകാശിനു ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.

കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ലെനിൻ ജി കുഴിവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് ഓമല്ലൂർ , വിൽസൺ പട്ടാഴി, ഉസ്മാൻ മങ്ങാട്ടിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസന്നൻ ധർമ്മപാലൻ പുസ്തകം പരിചയപ്പെടുത്തി. മിജിൻ ചുഴലി സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് അൻവർ ഷാ യുവധാര നന്ദി പറഞ്ഞു.

പ്രവാസ ജീവിതാനുഭവങ്ങളെയും സാമൂഹ്യ ജീവിതത്തെയും വേറിട്ട വായനനുഭവമാക്കുന്ന ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഗൂസ്ബെറി ബുക്സ് ആൻഡ് പബ്ലിക്കേഷനാണ്.