സൗദിയിൽ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് പ​രി​ശോ​ധ​ന ഒഴിവാക്കി
Tuesday, January 25, 2022 12:24 PM IST
സൗ​ദി: കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​വു​മ്പോ​ൾ വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. എ​ന്നാ​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റന്‍റീ​നി​ൽ ക​ഴി​യ​ണം.

തുടർന്നു അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം ടെ​സ്റ്റ് ന​ട​ത്ത​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​ണെ​ങ്കി​ൽ ക്ലി​നി​ക്കു​ക​ളി​ൽ എ​ത്തി​യോ വീ​ട്ടി​ലി​രു​ന്നോ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ൽ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു അ​ലി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഇ​പ്പോ​ഴും വാ​ക്സി​ൻ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 55 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വാ​ക്സി​ൻ ഡോ​സു​ക​ൾ ആ​ണ് ഇതുവരെ വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ​രും. കോ​വി​ഡ് കേ​സു​ക​ൾ ഒരു പരിധിവരെ കു​റ​യാ​ൻ സ​ഹാ​യി​ച്ച​ത് വാ​ക്സി​ൻ വി​ത​ര​ണം ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.