ഇന്ത്യൻ അംബാസഡർ കുവൈറ്റ് എണ്ണ മന്ത്രിയെ സന്ദര്‍ശിച്ചു
Tuesday, January 25, 2022 6:52 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് എണ്ണ മന്ത്രി ഡോ.മുഹമ്മദ് അബ്ദുൽ അലതേഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി.

ഹൈഡ്രോ കാർബണുകൾ, പുനരുപയോഗ ഊർജം, എൻജിനിയർമാരുടെ പ്രശ്‌നങ്ങള്‍, വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

സലിം കോട്ടയിൽ