ഇന്ത്യൻ എംബസി യാത്രയയപ്പ് സംഘടിപ്പിച്ചു
Wednesday, January 26, 2022 4:05 PM IST
കുവൈറ്റ് സിറ്റി : 42 വർഷത്തെ കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് ഇന്ത്യക്കാരുടെ ചരിത്രകാരനും ലോക കേരളാ സഭംഗവും, കുവൈത്തിലെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സാം പൈനുംമൂട്‌,ഭാര്യ വത്സാ സാം, മലയാള മനോരമ കുവൈത്ത്‌ പ്രതിനിധി എ. എം. ഹസൻ എന്നിവർക്ക്‌ കുവൈറ്റിലെ ഇന്ത്യൻ എംബസി യാത്രയയപ്പ് സംഘടിപ്പിച്ചു.


ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്‍റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു എംബസിയുടെ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിമാരായ കമാൽ സിംഗ് റാത്തോർ, രാഹുൽ എന്നിവരും നിരവധി മാധ്യമ പ്രവർത്തകരും പങ്കെടുത്തു.സാം പൈനും മൂടിനും ഭാര്യ വത്സ സാമീനും എ. എം. ഹസനും സ്ഥാനപതി ഫലകവും പൊന്നാടയും നൽകി ആദരിച്ചു. സാം പൈനും മൂട്‌, എ. എം. ഹസൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

സലിം കോട്ടയിൽ