"ആരോഗ്യവും ഒഴിവു സമയവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കുക'
Thursday, January 27, 2022 4:44 PM IST
കുവൈറ്റ് സിറ്റി: ആരോഗ്യവും ഒഴിവു സമയവും അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹമാണെന്നും അതു നന്മയുടെ മാർഗത്തിൽ വിനിയോഗിക്കാൻ നാം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ കേന്ദ്ര വൈസ് പ്രസിഡന്‍റ് കൂടിയായ അബൂബക്കർ സിദ്ദീഖ് മദനി. ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജലീബ് യുണിറ്റ് സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംഗമത്തിൽ പ്രസിഡണ്ട് മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു . റയാൻ നഹ്‌യാൻ ഖിറാഅത്ത് നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ വളാഞ്ചേരി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു .

സലിം കോട്ടയിൽ