കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം
Saturday, May 14, 2022 7:47 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ കുവൈറ്റ് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അടുത്ത മൂന്നു ദിവസം അവധിയും അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിച്ചു.