അഞ്ചാമത് സാംസ്കാരിക ഉച്ചകോടി മാറ്റിവച്ചു
Saturday, May 14, 2022 11:22 AM IST
അബുദാബി: അബുദാബി ആതിഥ്യമരുളുന്ന അഞ്ചാമത് സാംസ്കാരിക ഉച്ചകോടി ഇനി ഒരറിയിപ്പു ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) അറിയിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തെ തുടർന്നു രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് നടപടി. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, ലോക്കൽ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിലെ ജോലികളും ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് നിർത്തിവയ്ക്കും.

മേയ് 16, 17, 18 തീയതികളിലാണ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. സംഘാടകരുമായി ചർച്ച നടത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.