കെജെപിഎസ് വനിത വേദിക്ക് പുതിയ നേതൃത്വം
Monday, May 16, 2022 3:12 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി രഞ്ജന ബിനിൽ (കൺവീനർ), റീനി ബിനോയ് , വിജില അനന്ത കുമാർ (ജോയിന്‍റ് കൺവീനർമാർ), രാജിമോൾ, സൂസമ്മ ലാലപ്പൻ, അമൃതവല്ലി സുഗതൻ , വിജിമോൾ , നജീറ മുഹമ്മദ്, ബിന്ദു സുശീലൻ, മിനി ഗീവർഗ്ഗീസ്, സൗമ്യ മോൾ സുരേന്ദ്രൻ, ലക്ഷ്മി കൃഷ്ണകുമാർ, രമ്യ രാജേഷ്, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങാളായും തെരഞ്ഞെടുത്തു.

കൺവീനർ റീനി ബിനോയി അധ്യക്ഷത വഹിച്ച യോഗത്തിൽ രാജിമോൾ സ്വാഗതവും ആര്യ സുഗതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കൺവീനർ അവതരിപ്പിച്ചു. ജയാബാബു, ചിഞ്ചു, ബിൻസി അജി, ലിബി ബിജൂ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു , ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്‍റ് ഡോ.സുബു തോമസ്, ജോയിന്‍റ് ട്രഷറർ സലിൽ വർമ്മ, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രഞ്ജന ബിനിൽ നന്ദി പറഞ്ഞു.