കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Tuesday, May 17, 2022 1:38 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്നു രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി നൽകി.

ഇറാഖിലെ തെക്കൻ നഗരമായ ബസറ ഭാഗത്തു നിന്നു വീശിയ പൊടിക്കാറ്റ്‌ ഇന്നു വൈകീട്ടോടെയാണ് കുവൈറ്റിൽ പ്രവേശിച്ചത്. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കുവാനും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തു പോകരുതെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂൻ അഭ്യര്‍ഥിച്ചു.