കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ കോട്ടയം സ്വദേശി നിതീഷ് കെ. ജേക്കബിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി.
യൂണിറ്റ് കൺവീനർ എബ്രഹാം ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എക്സിക്യൂട്ടീവ് അംഗം. സാബു തോമസ് സ്വഗതം പറഞ്ഞു. പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാർഡ് കൺവീനർ രതീഷ് കുമാർ, നാദിർഷ, നിതിൻ കുമാർ എന്നിവർ സംസാരിച്ചു. ഫോക്കസിന്‍റെ ഉപഹാരം സലിം രാജ് കൈമാറി, നിതീഷ് കെ. ജേക്കബ് മറുപടി പ്രസംഗം നടത്തി. ജോയിന്‍റ് കൺവീനർ പി.എസ്. സൂരജ് നന്ദി പറഞ്ഞു.