ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു
Tuesday, May 17, 2022 6:24 PM IST
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈം-ലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ കണ്ടെത്തുന്നതിനുള്ള ഉപകരണം വികസിപ്പിച്ചു. ദുബായ് മുനിസിപ്പാലിറ്റി അധികൃതർ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ ഭക്ഷ്യോത്പന്നങ്ങളിൽ ഗ്ലൂറ്റെൻ പെട്ടെന്നു കണ്ടെത്തുന്നതിനുള്ള സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ ലാബാണ് ഡിസിഎൽ.

ഭക്ഷ്യോത്പന്ന ലേബലിൽ (ഗ്ലൂറ്റൻ ഫ്രീ) സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഉപഭോക്താവിനെ സംരക്ഷിക്കാനും പുതിയ ഉപകരണം ലക്ഷ്യമിടുന്നു.