ട്രാക്ക് ഹെൽത്ത് കെയർ ഫ്രണ്ട് ലൈൻസ് എക്സലൻസ് പുരസ്കാര വിതരണം
Thursday, May 19, 2022 9:50 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ "ഹെൽത്ത് കെയർ ഫ്രണ്ട് ലൈൻസ് എക്സലൻസ് അവാർഡ് - 2022' വിതരണം ചെയ്തു.

ഇന്ത്യൻ എംബസിയിൽ നടത്തിയ ചടങ്ങിൽ അംബാസഡർ സിബി ജോർജ് അവാർഡ് വിതരണം ചെയ്തു. ട്രാക്കിന്‍റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചും കോവിഡ് കാലത്ത് കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയവർക്കും ഉപരിപഠനത്തിന് നാട്ടിലേക്ക് പോകേണ്ട വിദ്യാർഥികളെ ചാർട്ടെഡ് വിമാനത്തിൽ നാട്ടിൽ എത്തിച്ച ട്രാക്കിന്‍റെ നടപടികളേയും അംബാസഡർ അഭിനന്ദിച്ചു.

പ്രസിഡന്‍റ് എം.എ. നിസാം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ആർ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ട്രഷറർ മോഹന കുമാർ, പ്രിയ, സരിത, ശ്രീരാഗം സുരേഷ്, ജയകൃഷ്ണ കുറുപ്പ്, ഹരി ,രാജേഷ് നായർ, രതീഷ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.