യാത്രയയപ്പു നൽകി
Saturday, May 21, 2022 8:05 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൈബർ കോൺഗ്രസ് പോരാളി സോബി ഊന്നുകല്ലിനും ബോബി തോമസിനും ഒഐസിസി കുവൈറ്റ്‌ കോട്ടയം ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി.

ജോയ് കരവാളൂർ യോഗം ഉദ്ഘാടനം ചെയ്തു. ജിൽസ് കുടകശേരി, ബത്താർ വൈക്കം, ജസ്റ്റിൻ ജയിംസ്‌, ജിജോ തിരുവാർപ്പ് എന്നിവർ പ്രസംഗിച്ചു.