പി​പി​എ​ഫ് കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, June 14, 2022 10:09 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: രാ​ജ്യ​ദ്രോ​ഹ നി​യ​മം - സ്വാ​ത​ന്ത്ര​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും ഭീ​ഷ​ണി എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 17 ന് ​വൈ​കി​ട്ട് 6ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ മു​ൻ സു​പ്രിം​കോ​ട​തി ജ​ഡ്ജി ജ​സ്തി ചെ​ല​മേ​ശ്വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കും തു​ട​ർ​ന്ന് പ്ര​സ്തു​ത വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ച​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പി​പി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​മ​തി ഷേ​ർ​ളി ശ​ശി​രാ​ജ​നും അ​റി​യി​ച്ചു.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ പൂ​ർ​ണ​മാ​യ പേ​രും സ്ഥ​ല​വും വാ​ട്സാ​പ്പ് ചെ​യ്യു​ക. ന​ന്പ​ർ : 65971184, 66935862