സൗദിയിൽ 945 പേർക്ക് കോവിഡ്; മൂന്നു മരണം
Saturday, June 18, 2022 10:04 AM IST
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 945 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നു പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,183 ആയി.

രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരമാണ്.

റിയാദ് 376, ജിദ്ദ 131, ദമാം 114, ഹുഫൂഫ് 47, മക്ക 25, ത്വാഇഫ് 21, ദഹ്‌റാന്‍ 17, മദീന 15, അല്‍ഖോബാര്‍ 11, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 66,633,859 വാക്സിൻ സ്വീകരിച്ചു. ഇതില്‍ 26,701,797 പേർ ആദ്യ ഡോസും 25,068,660 പേർ രണ്ടാം ഡോസും 14,863,402 പേർ ബൂസ്റ്റര്‍ ഡോസുമാണ് സ്വീകരിച്ചത്.