കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, June 21, 2022 2:39 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 17 വെള്ളിയാഴ്ച ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം ആളുകൾ സൗജന്യ രക്തദാനം നടത്തി. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പ് അസോസിയേഷൻ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡണ്ട് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ഡിൻസി ബഗീഷ്‌ സ്വാഗതമാശംസിച്ചു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദി പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വൈസ് പ്രസിഡണ്ട് ജീവ ജയേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ. കെ, ട്രഷറർ വിനീഷ്. പി.വി, മഹിളാവേദി ഒബ്സർവർ ഷൈജിത്ത്.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ആഘോഷചടങ്ങിൽ വച്ച് കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.