കൺവൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും
Saturday, July 2, 2022 7:35 AM IST
സേവ്യർ കാവാലം
മസ്കറ്റ്: കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി കൺവൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി. സീ ഷെൽ റസ്റ്ററന്‍റിൽ നടന്ന ചടങ്ങുകൾ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ എം.കെ.അബ്ദുൽ ഹമീദ് കുറ്റ്യാടി, സി.വി.എം.ബാവ വേങ്ങര എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

അൽഖൂദ് ഏരിയ കെഎംസിസി പ്രസിഡന്‍റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ 2022 - 24 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തതു. കെഎംസിസി സെക്രട്ടറിമാരായ മുജീബ് കടലുണ്ടി, അഷ്റഫ് കിണവക്കൽ, റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്‍ററ് സെയ്ദ് ശിവപുരം, മസ്കറ്റ് പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് കമ്മന അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് എൻ.എ.എം. ഫാറൂഖ് സ്വാഗതവും കെ.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.