നഷ്ടമായത് സൗമ്യനായ കമ്മ്യൂണിസ്റ്റ്‌ നേതാവിനെ: ഐഎംസിസി കുവൈറ്റ്‌
Sunday, October 2, 2022 10:51 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടം എന്ന് ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

പുഞ്ചിരിയോടെ മാത്രം കാണുന്ന ഏറെ ജനകീയനായ കമ്മ്യൂണിസ്റ്റ്‌ നേതാവ് ആണ് കോടിയേരി എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, ഐഎംസിസി കുവൈറ്റ്‌ പ്രെസിഡെന്റ് ഹമീദ് മധുർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി ട്രെഷറർ അബൂബക്കർ എ ആർ നഗർ തുടങ്ങിയവർ അനുശോചിച്ചു