കെ.​പി.​എം കു​ട്ടി പു​ളി​യ​ക്കോ​ട് ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു
Sunday, October 2, 2022 9:37 PM IST
കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
ജി​ദ്ദ: പൊ​തു​പ്ര​വ​ർ​ത്ത​ക​നും സു​ന്നി സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി മൗ​ല​വി എ​ന്ന കെ.​പി.​എം കു​ട്ടി പു​ളി​യ​ക്കോ​ട് (66) ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ​യി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

42 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന കെ.​പി 1979-ലാ​ണ് ജി​ദ്ദ​യി​ലെ​ത്തി​യ​ത്. സു​ന്നി മ​ർ​ക്ക​സ്, എ​സ് വൈ​എ​സ് സം​ഘ​ട​ന​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​തോ​ടൊ​പ്പം സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​മെ​ത്തി​ച്ചു.

ക​രു​വാ​ര​ക്കു​ണ്ട്, പാ​ല​ക്കു​റ്റി (കൊ​ടു​വ​ള്ളി), കോ​ട​ങ്ങാ​ട് എ​ന്നീ ദ​ർ​സു​ക​ളി​ൽ പ​ഠി​ച്ചു. സൂ​ഫി​വ​ര്യ​നാ​യ മ​ർ​ഹൂം സി.​എ​സ് മൊ​യ്തീ​ൻ​കു​ട്ടി മു​സ്ല്യാ​ർ ചു​ള്ളി​ക്കോ​ട്, മ​ർ​ഹൂം ഉ​ണ്ണി​മോ​യീ​ൻ ഹാ​ജി ഉ​ഗ്ര​പു​രം, മ​ർ​ഹൂം സൈ​നു​ൽ ഉ​ല​മ ചെ​റു​ശേ​രി സൈ​നു​ദ്ദീ​ൻ മു​സ് ലി​യാ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഗു​രു​നാ​ഥ​ർ.

പു​ളി​യ​ക്കോ​ട് മേ​ൽ​മു​റി​യി​ലെ പൗ​ര​പ്ര​ധാ​നി​യാ​യി​രു​ന്ന മ​ർ​ഹൂം കെ.​പി. ആ​ലി​കു​ട്ടി ഹാ​ജി​യാ​ണ് പി​താ​വ്. സ​ഹ​ധ​ർ​മ്മി​ണി മു​ണ്ടം​പ​റ​ന്പ് ന​രി​ക്ക​ന്പു​റ​ത്ത് ആ​മി​ന​ക്കു​ട്ടി.

മ​ക്ക​ൾ: ഷൗ​ക്ക​ത്ത് അ​ലി (സൗ​ദി), സ​ഫി​യ, ഉ​മ്മു​സ​ൽ​മ, ഫൗ​സി മു​ഹ​മ്മ​ദ്.
മ​രു​മ​ക്ക​ൾ: ഹാ​ഫി​ള് അ​ഹ്മ​ദ് മു​ഹ് യു​ദ്ദീ​ൻ സ​ഖാ​ഫി, എ.​പി.​ഇ​ബ്റാ​ഹീം സ​ഖാ​ഫി അ​ൽ​അ​സ്ഹ​രി/

സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി.​മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി ഇ​ബ്റാ​ഹീം ഹാ​ജി (kp ബു​ക്സ് ഉ​ട​മ), കെ.​പി.​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​പി സു​ലൈ​മാ​ൻ.