സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ മിഷൻ സെന്‍റ്ർ വാർഷികം ആഘോഷിച്ചു
Monday, October 3, 2022 2:55 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : ഭിലായ്‌ സെന്‍റ് തോമസ്‌ മിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പാത്താമുട്ടം സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ മിഷൻ സെന്‍ററിന്‍റെ 9-‍ാമത്‌ വാർഷികം ആഘോഷിച്ചു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച്‌ മിഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിമുക്ത ബോധവല്ക്കരണ പദ്ധതിയായ `നേർവഴി-2022`ന്റെ ഉദ്ഘാടനം കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ്‌ നിർവ്വഹിച്ചു.

കുവൈറ്റ് ഉൾപ്പെടുന്ന കൽക്കത്ത ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന പുണ്യശ്ളോകനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജൻമദിനമായ ഒക്ടോബർ 2-ന്‌ ക്രമീകരിച്ച ചടങ്ങിൽ ചിറത്തലാട്ട്‌ സി. ജോൺ കോർ-എപ്പിസ്ക്കോപ്പാ, ഫാ. പി.ടി. തോമസ്‌, ഫാ. സഖറിയാ പള്ളിക്കപറമ്പിൽ, ഫാ. എം.സി. കുര്യാക്കോസ്‌, മിഷൻ സെന്റർ ട്രഷറാർ ഷാജി ഏബ്രഹാം, ഡോ. ജേക്കബ്‌ മണ്ണുമ്മൂട്‌ എന്നിവർ പ്രസംഗിച്ചു.