അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി
Tuesday, October 4, 2022 11:37 AM IST
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.

ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടന്ന പ്രകാശന ചടങ്ങിൽ മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്‍റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും കേളി കുടുംബ വേദി സെക്രട്ടറിയും, മലയാള മിഷൻ റിയാദ് മേഖല സെക്രട്ടറിയും അധ്യാപികയുമായ സീബ കൂവോട് പുസ്തകം സ്വീകരിച്ചു. ഡി സി ബുക്‌സ് കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’.

ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഡി സി ബുക്സ് മാനേജിങ് പാർട്ടണർ രവി ഡീസിയുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ കേളി ജോയിന്‍റ് ട്രഷറർ സുനിൽ സുകുമാരൻ, കേന്ദ്ര കമ്മറ്റി അംഗം സതീഷ് കുമാർ വളവിൽ, സുലൈ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങളായ സുകേഷ് കുമാർ, ജയരാജ്, കടുംബവേദി അംഗങ്ങളായ ഗീത ജയരാജ്, അനു സുനിൽ എന്നിവർ സന്നിഹിതരായിരുന്നു.