അ​ബു​ദാ​ബി വ​നി​ത കെഎം​സി​സി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, October 7, 2022 7:16 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : സം​സ്ഥാ​ന വ​നി​ത കെഎം​സി​സി ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’കൈ​പു​ണ്യം സീ​സ​ണ്‍ -2’ എ​ന്ന പേ​രി​ൽ ബി​രി​യാ​ണി, പു​ഡ്ഡിം​ഗ് പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​എ​യി​ൽ താ​മ​സ​ക്കാ​രാ​യ ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം ഒ​ക്ടോ​ബ​ർ 22 ശ​നി​യാ​ഴ്ച മൂ​ന്നു മു​ത​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹി​ക​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് വ​നി​താ കെ ​എം​സി സി ​ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന​ത്. പാ​ച​ക ക​ല​യി​ൽ വ​നി​ത​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം ക​മ്മ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ​ക്കു ഒ​രു കൈ​ത്താ​ങ്ങാ​വാ​ൻ കൂ​ടി​യാ​ണ് കൈ​പ്പു​ണ്യം സീ​സ​ണ്‍ -2 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ആ​യി സ്വീ​ക​രി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 052 569 5180, എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.