കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിംഗര്‍ പ്രിന്‍റ് മെഷിനുകള്‍ സ്ഥാപിക്കുന്നു
Saturday, November 26, 2022 10:33 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിംഗര്‍ പ്രിന്‍റ് മെഷിനുകള്‍ സ്ഥാപിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം മുതല്‍ രാജ്യത്തെ തിരഞ്ഞടുത്ത സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ വിരലടയാള സംവിധാനം സ്ഥാപിക്കുമെന്നും തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും വ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആയിരം സ്കൂളുകളില്‍ ഫിംഗര്‍ പ്രിന്‍റ് മെഷിനുകള്‍ സ്ഥാപിക്കുന്നതിനായി മൂന്നര ലക്ഷം ദിനാര്‍ വകയിരുത്തിയതായും ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കുമുള്ള ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിവരുന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.