കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 74 )മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ നാലു മേഖലകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ജനുവരി 28 ശനിയാഴ്ച വൈകിട്ട് 4 മുതൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചാണ് പരിപാടി നടക്കുന്നത്. പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ. രാജാ ഹരിപ്രസാദ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുമുള്ള ബാലവേദി കൂട്ടുകാരുടെ നിശ്ചല ദൃശ്യ (ടാബ്ലോ )മത്സരവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കൂട്ടുകാരെയും രക്ഷിതാക്കളെയും ഈ ആഘോഷവേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.