പു​ന​ലൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Sunday, January 29, 2023 3:35 AM IST
റി​യാ​ദ് : ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ബി​ജു വി​ദ്യാ​ധ​ര​ൻ (45) റി​യാ​ദി​ൽ അ​ന്ത​രി​ച്ചു ഒ​രു വ​ർ​ഷം മു​ന്പാ​ണ് സു​ലൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ക്കാ​യി ബി​ജു എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ അ​ൽ ഇ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കു​ന്നു. കൊ​ല്ലം പു​ന​ലൂ​ർ ബി​ജു വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ വി​ദ്യാ​ധ​ര​ന്‍റെ മ​ക​നാ​ണ്. അ​മ്മ വി​ജ​യ​മ്മ, ഒ​രു മ​ക​ൾ.