അബുദാബി: ഇന്ത്യയുടെ ഭക്ഷണ വൈവിധ്യവും തനത് രുചിപ്പെരുമയും സാസ്കാരിക സന്പന്നതയും വിളംബരം ചെയ്യുന്ന ലുലു ഇന്ത്യൻ ഉത്സവിന് തുടക്കമായി. 2000ത്തിലേറെ ഇന്ത്യൻ ഉൽപന്നങ്ങളാണ് അവതരിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിർവഹിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക, വാണിജ്യ വിനിമയം ബന്ധങ്ങൾ എക്കാലത്തേക്കാളും നിലയിലാണെന്നും ലുലു ഇന്ത്യൻ ഉത്സവ് പോലെയുള്ള പരിപാടികൾ ബന്ധങ്ങളെ കൂടുതൽ ഉൗഷമളമാക്കുമെന്നും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.
ഫെബ്രുവരി ഒന്നു വരെ പ്രദർശനം നീളും. ഇഷ്ടമുള്ള വിഭവങ്ങളും ഉൽപന്നങ്ങളും നിരക്കിളവിൽ വാങ്ങാം. ഭാഗ്യ നറുക്കെടുപ്പിൽ പങ്കെടുത്ത് സ്വർണ സമ്മാനവും നേടാം.
അബുദാബി അൽവഹ്ദ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ വി. നന്ദകുമാർ എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 100 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് 50 ഗ്രാം വീതം 60 ജേതാക്കൾക്ക് മൊത്തം 3 കിലോ സ്വർണം സമ്മാനിക്കും. ഈ പ്രൊമോഷൻ മാർച്ച് 18 വരെ തുടരും. കൂടാതെ ഷോപ്പിങ് ഗിഫ്റ്റ് കാർഡും സമ്മാനമായി നൽകുന്നു. ഓണ്‍ലൈനായി സാധനം വാങ്ങുന്നവരെയും നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.