ഒ​മാ​നി​ൽ പൂ​ർ​ണ ശ​മ്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള പ്ര​സ​വാ​വ​ധി 98 ദി​വ​സ​മാ​ക്കു​ന്നു
Tuesday, March 21, 2023 7:43 AM IST
മ​സ്ക​റ്റ്: ഒ​മാ​നി പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും പൂ​ർ​ണ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള പ്ര​സ​വാ​വ​ധി 98 ദി​വ​സ​മാ​ക്കു​ന്നു. പു​തി​യ സാ​മൂ​ഹി​ക സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലാ​ണ് പ്ര​സ​വാ​വ​ധി 50 ദി​വ​സ​ത്തി​ല്‍ നി​ന്ന് 98 ആ​യി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ര്‍ അ​ല്‍ ജാ​ഷ്മി അ​റി​യി​ച്ചു.

ഒ​മാ​നി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം 400 റി​യാ​ല്‍ വ​രെ​യാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി പ്ര​ഫ. മ​ഹ​ദ് അ​ല്‍ ബ​വ​യ്ന്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം സ​ര്‍​ക്കാ​ര്‍ പ​ഠി​ച്ചു വ​രി​ക​യാ​ണെ​ന്ന് "ടു​ഗെ​ദ​ര്‍ വി ​പ്രോ​ഗ്ര​സ്' ഫോ​റം പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ള്‍​ക്ക് ജോ​ലി​യി​ല്‍ തു​ട​രാ​നു​ള്ള പ​ര​മാ​വ​ധി പ്രാ​യ​പ​രി​ധി 60 വ​യ​സി​ല്‍ നി​ന്നും ഉ​യ​ര്‍​ത്തി​യ​ത് രാ​ജ്യ​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.