ഖ​ത്ത​റി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു; ഒ​രാ​ൾ മ​രി​ച്ചു
Thursday, March 23, 2023 8:12 AM IST
ദോ​ഹ: ഖ​ത്ത​റി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ദോ​ഹ അ​ൽ മ​ൻ​സൂ​റ​യി​ൽ ആ​ൾ​താ​മ​സ​മു​ള്ള കെ​ട്ടി​ട​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണ​ത്. ഒ​രാ​ൾ മ​രി​ച്ച​താ​യി ഖ​ത്ത​ർ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു. ഏ​ഴു​പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ 8.18 ഓ​ടെ​യാ​ണ് മ​ൻ​സൂ​റ ബി ​റിം​ഗ് റോ​ഡി​ൽ ലു​ലു എ​ക്‌​സ്പ്ര​സി​ന് പി​ന്നി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ടം സ​മീ​പ​ത്തെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നു വീ​ണ​ത്. പാ​ക്കി​സ്ഥാ​ൻ, ഈ​ജി​പ്ത്, ഫി​ലി​പ്പി​നോ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.