കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, March 24, 2023 10:37 PM IST
സലീം കോട്ടയിൽ
അ​ബ്ബാ​സി​യ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ(KERA) അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ 2023 - 24 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ശ്രീ ​സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ, ശ്രീ. ​ജി​ൻ​സ് പി ​ജോ​യ് (ഏ​രി​യ സെ​ക്ര​ട്ട​റി), ശ്രീ. ​ജി​വി​ൻ ജോ​ർ​ജ് (ഏ​രി​യ ജോ​യി​ൻ സെ​ക്ര​ട്ട​റി), ശ്രീ. ​വി​പി​ൻ രാ​ജ​ൻ (ഏ​രി​യാ ട്ര​ഷ​റ​ർ), ശ്രീ. ​ജി​തി​ൻ തോ​ട്ടു​വാ (ഏ​രി​യ ജോ​യി​ൻ ട്ര​ഷ​റ​ർ). മ​റ്റ് കേ​ര അ​ബ്ബാ​സി​യ ഏ​രി​യ അം​ഗ​ങ്ങ​ളെ​യും, കേ​ര കേ​ന്ദ്ര അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ ഹൈ ​ഡൈ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍, കേ​ര മീ​ഡി​യ ക​ൺ​വീ​ന​ർ ശ്രീ. ​ബി​നി​ൽ സ്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര പ്ര​സി​ഡ​ൻ​റ് ശ്രീ. ​ബെ​ന്നി KO യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര മു​ൻ അ​ബ്ബാ​സി​യ ക​ൺ​വീ​ന​ർ ശ്രീ. ​ആ​ൻ​സ​ൺ പ​ത്രോ​സ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യും കേ​ര ട്ര​ഷ​റ​ർ ശ്രീ. ​ശ​ശി​കു​മാ​ർ ആ​ശം​സ അ​റി​യി​ച്ചു. കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ. ​റെ​ജി പൗ​ലോ​സ് ന​ന്ദി അ​റി​യി​ച്ചു.

എ​റ​ണാ​കു​ള​ത്തെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി അ​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും പു​തി​യ​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ശ്രീ. ​സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് വ്യ​ക്ത​മാ​ക്കി.