മു​സി​രി​സ് വ​നി​താ വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, March 26, 2023 7:00 AM IST
കെ.ടി. മുസ്തഫ പെരൂവെള്ളൂർ
ജിദ്ദ: കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ വ​നി​താ വി​ഭാ​ഗം അ​സി​സി​യ​യി​ലെ അ​ഞ്ച​പാ​ർ റസ്റ്റോറന്‍റിൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 2023 -25 കാ​ല​യ​ള​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യി സു​മി​ത അ​സീ​സ് (പ്ര​സി​ഡ​ന്‍റ്), ഷ​ഹ​ന രാ​ജു (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ന്ദു ഉ​ദ​യ​ന്‍ (സെ​ക്ര​ട്ട​റി), ഷ​ജീ​റ ജ​ലീ​ല്‍ (ജോ. ​സെ​ക്ര​ട്ട​റി), ജ​സീ​ന സാ​ബു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ വ​നി​താ ര​ക്ഷാ​ധി​കാ​രി തു​ഷാ​ര ശി​ഹാ​ബ് തെര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച. ര​ക്ഷ​ധി​കാ​രി​ക​ളാ​യ മു​ഹ​മ്മ​ദ് സ​ഗീ​ർ മാ​ട​വ​നാ, താ​ഹ മ​രി​ക്കാ​ർ, ഹ​നീ​ഫ് ചെ​ളി​ങ്ങാ​ട്, വൈ​സ് പ്ര​സിഡന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ ക​റു​ക​പാ​ട​ത്ത്, മു​ൻ വ​നി​താ പ്ര​സി​ഡ​ന്‍റ് അ​ജ്ന അ​ൻ​വ​ർ​ലാ​ൽ,ഫാ​ത്ത്വി​മ ത്വാ​ഹ, ശ​ബ്ന ശാ​ഫി, മ​ണി കി​ര​ണ്‍, അ​നി​ത താ​ഹി​ര്‍, സു​നി​ത സ​ക്കീ​ര്‍ ഹു​സൈ​ന്‍, സ​ബീ​ന സ​ഫ​റു​ള്ള, ന​ദീ​റ ഹ​നീ​ഫ്,സു​റീ​ന സ​ഗീ​ര്‍, ജ​ബീ​ന അ​സീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.